
കുന്നംകുളം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ആറ് കുളങ്ങളുടെ നവീകരണം ആരംഭിച്ചു. മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കും. കുളം നവീകരണം പരിസരത്തെ കുടിവെള്ള സ്രോതസുകൾക്കും കൃഷിക്കും ഗുണകരമാകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ചീരംകുളം - 30 ലക്ഷം, മീമ്പികുളം- എട്ട് ലക്ഷം, കാട്ടിലെ കുളം- 15 ലക്ഷം, ചെറുവത്തൂർകുളം- 20 ലക്ഷം, കലയംകുളം- 15 ലക്ഷം, താഴംകുളം- 20 ലക്ഷം എന്നീ രീതിയിലാണ് പദ്ധതി തുക. മുതുവമ്മൽ കലയംകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്‌സൺ പി.ജി. ജയപ്രകാശ്, പുഷ്പ ജോൺ, ആർഷ ജിജു, എൻ.എ.ഷനോഫ് തുടങ്ങിയവർ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |