
ആറ്റിങ്ങൽ: ശ്രീനാരായണഗുരു തുടങ്ങിവച്ച പ്രവർത്തനങ്ങൾ നാടിനെയും സമൂഹത്തെയും ഒന്നാകെ മാറ്റിമറിച്ചിരിക്കുകയാണെന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി.ജഗതിരാജ് പറഞ്ഞു.ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാരംഭിച്ച 'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും' എന്ന ഡിപ്ലോമ കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.ജി.സുഗുണൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.വി.പി.പ്രശാന്ത്,ഡോ.സി.ഉദയകല,അഡ്വ.എൻ.മോഹനൻ നായർ,എസ്.സതീഷ് കുമാർ എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ അഖിലേഷ് ഉദയഭാനു ഡിപ്ലോമ കോഴ്സിനെ സംബന്ധിച്ചുള്ള വിവരണം നൽകി.പ്രൊഫ.എസ്.ശ്രീജിത്ത് സ്വാഗതവും ഡോ.അരുൺ.എ.എസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |