കൊട്ടാരക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് എഴുകോൺ യൂണിറ്റ് വിമുക്തഭട ഭവന്റെ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. ജില്ലാ പ്രസിഡന്റ് പി. സതീഷ് ചന്ദ്രൻ വാർഷികാഘോഷവും താലൂക്ക് പ്രസിഡന്റ് കെ.തുളസീധരൻപിള്ള കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.ഗോപിനാഥൻ പിള്ള അദ്ധ്യക്ഷനായി ജില്ലാ വൈസ് പ്രസിഡന്റ് വി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം മുൻനിറുത്തി നടത്തിയ പരിപാടിയിൽ വി. വേലപ്പൻ നായർ, എസ്. വിജയൻപിള്ള, സുധർമ്മ സത്യൻ, രഞ്ജിനിദേവി തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന അംഗങ്ങളേയും മഹിളാ അംഗങ്ങളെയും പൊന്നാട ചാർത്തി ആദരിച്ചു. വാർഡ് അംഗം രജിനിദേവി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |