തൊടിയൂർ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന തൊടിയൂർ പഞ്ചായത്തിലെ അരമത്ത്
മഠം വാർഡിൽ കുഴൽ കിണർ നിർമ്മിക്കുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച
സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാലപ്പള്ളിൽ മുരളീധരൻ പിള്ള, വാർഡ് പ്രസിഡന്റ് ബി.മോഹനൻ, ഷിബു എസ്.തൊടിയൂർ, എ. ഷഹനാസ്, കെ. ധർമ്മദാസ്, വള്ളിക്കുന്നം പ്രസാദ്, ഷൈനി മാത്യു, ആർ.കെ. വിജയകുമാർ, സജീവ് പുത്തൻ വീട്, ഷെമീർ മേനാത്ത്, സുഗന്ധ ശശികുമാർ, അരുൺ സോമൻ, ജെ. അജിത്ത് കുമാർ, തൊടിയൂർ അശോകൻ, റിയാസ് റഷീദ്, വത്സല, സുഭാഷ്, വരമ്പേൽ സദാശിവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |