
തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചു.അദ്ധ്യാപക - സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ കെ.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.സൗത്ത് ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് ഷാഫി,എസ്.സജീവ്,എം.എസ്.സുഗൈതകുമാരി,പി.ശ്രീകുമാർ,വി.കെ.മധു,യു.സിന്ധു,എസ്.അജയകുമാർ,വി.ശശികല,ആർ.സരിത,ജി.സജീബ്കുമാർ,എൻ.സോയാമോൾ,ടി.അജികുമാർ, എസ്.ജയരാജ്,ആർ.എസ്.സജീവ്,സതീഷ് കണ്ടല,ആർ.കലാധരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |