
തൃശൂർ: കേരള ജ്യോതിഷ പരിഷത്തിന്റെ എ.വി.എസ് പണിക്കർ സ്മാരക സുവർണ മുദ്രാങ്കിത ദൈവജ്ഞ പുരസ്‌കാരം (25,000 രൂപ) ആമയൂർ വേണുഗോപാല പണിക്കർക്ക്. മേയ് രണ്ടിന് 9.30ന് റീജ്യണൽ തിയറ്ററിൽ നടത്തുന്ന പരിഷത്തിന്റെ വാർഷിക സമ്മേളനത്തിൽ സ്വാമി ആനന്ദവനം ഭാരതി പുരസ്‌കാരം സമ്മാനിക്കും. കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരിക്കും പാണ്ടിക്കാട് വിശ്വനാഥപ്പണിക്കർക്കും ജ്യോതിഷാചാര്യ ബിരുദം സമ്മാനിക്കും. ചേങ്ങോട്ടൂർ കളരിക്കൽ മാധവപ്പണിക്കർക്ക് ഗുരുദക്ഷിണ സമർപ്പണവും നടത്തുമെന്ന് പരിഷത്ത് പ്രസിഡന്റ് എ.യു.രഘുരാമപ്പണിക്കർ, സെക്രട്ടറി ഉണ്ണിരാജൻ കുറുപ്പ്, ദേവീപ്രസാദ് പണിക്കർ, ശ്രീകുമാർ എസ്.കുറുപ്പ്, ശിവദാസ് നെല്ലങ്കര എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |