
പത്തനംതിട്ട: ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്കൊപ്പം ഇന്റേൺഷിപ്പിനും അവസരം. ധനുവച്ചപുരം മുതൽ മഞ്ചേശ്വരം വരെയുള്ള 44 ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകൾക്ക് ഒപ്പം കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത എഴുപതോളം ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിദ്യാർത്ഥികൾക്കും അവർ ആവശ്യപ്പെടുന്ന വിഷയങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ട്. നിർമിത ബുദ്ധി, ഐ.ഒ.ടി, മെഷീൻ ലേണിംഗ് മുതൽ കണ്ടന്റ് റൈറ്റിംഗ്, എക്സിക്യൂട്ടീവ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ 117 വിഷയങ്ങളിലാണ് വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിൽ ഊന്നിയുള്ള ഇന്റേൺഷിപ്പ്. 12000 വിദ്യാർത്ഥികൾ ഇന്റേൺഷിപ്പ് ചെയ്യുന്നതായി ഐ.എച്ച്.ആർ.ഡി ഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |