
കോന്നി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ.ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ഉദയകുമാർ , പി.കെ.രാധാമണി , കെ.സുദേവൻ, റ്റി.ജി.മുരളി , പി.മധുക്കുട്ടൻ, പി.ജി.മാലിനി , കെ.എസ്.ഹരി , കെ.ശശി, രാജൻ.ജി കാവുംപാട്ട്, വി.സി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |