
പത്തനംതിട്ട : യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വള്ളിക്കോട് വായനശാല കളിക്കൽ കെ.കെ.ഭാസ്കരൻ സ്‌മാരക സാഹിത്യ പുരസ്‌കാരം നൽകുന്നു. ഒന്നിടവിട്ട വർഷങ്ങളിൽ കഥ/ കവിത വിഭാഗത്തിൽപ്പെടുന്ന പുസ്‌തകങ്ങൾക്കാണ് പുരസ്കാരം നൽകുക. 10001 രൂപയും ഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് 45 വയസിൽ താഴെയുള്ള കഥാകൃത്തുക്കൾക്ക് അപേക്ഷിക്കാം. 2022 മുതൽ 2025 വരെ പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങളാണ് പരിഗണിക്കുക. വയസ് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം കഥാസമാഹാരങ്ങൾ അയയ്ക്കണം. വിലാസം: സെക്രട്ടറി, വള്ളിക്കോട് വായനശാല, വള്ളിക്കോട് പി.ഒ, പത്തനംതിട്ട, 689648. ഫോൺ: 7012274576, 9447567624.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |