വടകര: നടക്കുതാഴ ബാങ്കിൽ നിന്ന് വിരമിക്കുന്നവർക്കു ബാങ്ക് സ്റ്റാഫ് കൗണ്സിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. മാനേജർ സുനിൽ കുമാർ പി.എം, ക്ലാർക്ക് പ്രീതി പി.ടി എന്നിവർക്കാണ് യാത്രയയപ്പു നൽകിയത്. ചടങ്ങ് മുനിസിപ്പൽ ചെയർമാൻ പി.കെ ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എം ധനീഷ്, ദിനിൽ കുമാർ പി.കെ, കെ.എം മനോജൻ, കെ.പി സജിത്ത് കുമാർ, കെ വത്സൻ, എ കുഞ്ഞിരാമൻ, ഷീന കെ.വി, ടി.എം ഷൈജു, എം ദിനേശൻ, മിനു കെ.എം, രസിത സി.എച്ച്, ബാബു പി, മനോജൻ കെ.പി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |