കിഴക്കേ കല്ലട: സി.വി.കെ എം ഹയർ സെക്കൻ്ഡറി സ്കൂളിലെ 1986 എസ്.എസ്.എൽ.സി.ബാച്ച് വിദ്യാർത്ഥികളുടെ നാലാമത് വാർഷിക ആഘോഷം കിഴക്കേക്കല്ലട പഞ്ചായത്ത് പ്രസിഡന്റും ബാച്ച് അംഗവുമായ സൈമൺ വർഗീസ് ഉദ്ഘാടനം ചെയ്തു. സുശീല സേവ്യർ അദ്ധ്യക്ഷത വഹിച്ചു. മനോജ് സ്വാഗതവും രമേശൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുശീല സേവ്യർ (പ്രസിഡന്റ്), ഷാജി വെള്ളാപ്പള്ളി (വൈസ് പ്രസിഡന്റ്), രാജു ഇറാനി (സെക്രട്ടറി), അംബിക പ്രസാദ് (ജോയിന്റ് സെക്രട്ടറി), ഷൈല ജോസ് (ട്രഷറർ), പ്രദീപ് കുമാർ, പ്രകാശ് ചിറ്റുമല, സിബി പ്രദീപ്, രമേശൻ, രാജു, ഷൈലു (എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |