കൊല്ലം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശിന്റെ രണ്ടാം ചരമവാർഷികം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി എം സുജയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എ. റഷീദ്, ജില്ലാ സെക്രട്ടറി എൻ സോമൻപിള്ള, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി സതീശൻ, എ. നസീംബീവി, എൽ. ശിവപ്രസാദ്, ജി. അജിത് കുമാർ, ആർ രാജശേഖരൻ പിള്ള, ആർ. മധു, ഇ. അബ്ദുൽ സലാം, ജി. ദേവരാജൻ, പി. ടൈറ്റസ്, ശൈലജ അഴകേശൻ, കുൽസും ഷംസുദീൻ, കെ ശശീന്ദ്രൻ, എസ് രാജേന്ദ്രൻ, ഡി. രമേശൻ പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |