
5000ൽപ്പരം പേജുള്ള കുറ്റപത്രം സമർപ്പിച്ചു
ന്യൂഡൽഹി: എ.ഐ ഉച്ചകോടിക്ക് ഒരുമാസം മുൻപുതന്നെ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് മുന്നൊരുക്കം തുടങ്ങിയെന്ന് പട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസിന്റെ കുറ്റപത്രം. കഴിഞ്ഞ ഫെബ്രുവരി 20നാണ് ഡൽഹി ഭാരത് മണ്ഡപത്തിലെ ഉച്ചകോടി വേദിയിൽ ഷർട്ടൂരി പ്രതിഷേധമുണ്ടായത്. ഇന്ത്യ - യു.എസ് കരാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രതിഷേധത്തിനു മുൻപുള്ള ഒരുമാസത്തിനിടെ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കം പ്രതികൾ 12ൽപ്പരം തവണ കൂടിയാലോചന നടത്തി. ഡൽഹിയിലെ സംഘടനയുടെ ആസ്ഥാനത്തും, വിവിധ റെസ്റ്റോറന്റുകളിലുമായി ഗൂഢാലോചന നടന്നു. പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. 100ൽ അധികം പ്രത്യേക ടീ ഷർട്ടുകൾ പ്രിന്റ് ചെയ്‌തു സംഘടിപ്പിച്ചെന്നും 5000ൽപ്പരം പേജുള്ള കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. ആകെ 18 പ്രതികൾ. 130 സാക്ഷികളുടെ മൊഴികളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |