SignIn
Kerala Kaumudi Online
Thursday, 30 April 2026 3.04 PM IST

വൈദ്യുതി നിയന്ത്രണം ആകെ കുളമായി കുടിവെള്ള വിതരണം (ലീഡ്, സ്ളഗ് മസ്റ്റായി വയ്ക്കണേ)

Increase Font Size Decrease Font Size Print Page
t
t

വൈദ്യുതി പദ്ധതികളിലെ പമ്പിംഗിന് തടസം

കൊല്ലം: ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി​യതോടെ, കുടിവെള്ള പദ്ധതികളിൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ വരെ പമ്പിംഗ് മുടങ്ങുന്ന സാഹചര്യം ജി​ല്ലയി​ലെ കുടി​വെള്ള ക്ഷാമം രൂക്ഷമാക്കുന്നു. 24 മണി​ക്കൂറും നടക്കേണ്ട പമ്പിംഗാണ് വൈദ്യുതി​ മുടക്കം മൂലം തടസപ്പെടുന്നത്.

കാൽ മണിക്കൂർ വൈദ്യുതി​ മുടങ്ങി​യാൽ പമ്പ് വീണ്ടും പ്രവർത്തി​പ്പി​ക്കാൻ കാൽ മണിക്കൂർ കൂടി വേണം. എല്ലാ ദിവസവും രണ്ടും മൂന്നും തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. 24 മണിക്കൂറും പമ്പിംഗ് നടത്തി വലിയ പദ്ധതികളുടെ വിവിധ സ്ഥലങ്ങളിലെ ടാങ്കുകൾ നിറച്ചാണ് ഓരോ പ്രദേശത്തും കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇടയ്ക്ക് പമ്പിംഗ് നിലയ്ക്കുന്നതിനാൽ ചില ടാങ്കുകൾ നിറയ്ക്കാൻ കഴിയുന്നില്ല. സമ്മർദ്ദം കുറയുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താത്ത സ്ഥിതിയുമുണ്ട്. ജില്ലയിൽ 24 മണിക്കൂറും പമ്പിംഗ് നടന്നി​രുന്ന 16 കുടിവെള്ള പദ്ധതികളുണ്ട്. ഞാങ്കടവ് അടക്കം നാല് വലിയ പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു.

കുടിവെള്ള ടാപ്പുകൾ വഴിയുള്ള വിതരണത്തിന് ജില്ലയിൽ പ്രതിദിനം 400 എം.എൽ.ഡി (മെഗാ ലിറ്റർ പെർ ഡേ) കുടിവെള്ളമാണ് വേണ്ടത്. എന്നാൽ വലുതും ചെറുതുമായ പദ്ധതികളിലൂടെ വാട്ടർ അതോറിട്ടി നിലവിൽ 220 എം.എൽ.ഡി മാത്രമേ വിതരണം ചെയ്യുന്നുള്ളൂ. പലേടത്തും പൈപ്പ് ലൈൻ പൊട്ടി ദിവസങ്ങളായി കുടിവെള്ളം ചോർന്നിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ല.

വിതരണം മുടങ്ങിയിട്ട് മാസങ്ങൾ

ജില്ലയിൽ ചിലയിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മാസങ്ങളാകുന്നു. വേനലിൽ ജലത്തിന്റെ ഉപഭോഗം വർദ്ധിച്ചതോടെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നില്ല. വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളിൽ പൈപ്പുകളിലുണ്ടാകുന്ന ചോർച്ച കണ്ടെത്താനാകാത്തതാണ് പ്രശ്നം. വാട്ടർ അതോറിട്ടാിയുടെ പക്കൽ അധിക വിതരണത്തിനുള്ള ജലം കാര്യമായി ഇല്ലാത്തതിനാൽ കുടിവെള്ളമില്ലാത്ത സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കർ ലോറികളിലും വെള്ളമെത്തിക്കാൻ കഴിയുന്നില്ല.

ജില്ലയില കുടിവെള്ള ലഭ്യത

 ആറ് ലക്ഷം ടാപ്പ് കണക്ഷനുകൾ
 വലിയ പദ്ധതി പനങ്കുറ്റിമല ജപ്പാൻ കുടിവെള്ള പദ്ധതി
 പ്രതിദിന പമ്പിംഗ് 73 എം.എൽ.ഡി
 രണ്ടാമത്തെ വലിയ പദ്ധതി ശാസ്താംകോട്ട
 പ്രതിദിന പമ്പിംഗ് 37 എം.എൽ.ഡി
 ഞാങ്കടവ് ജില്ലയിലെ ഏറ്റവും വലിയ പദ്ധതിയാകും
 പ്രതിദിനം 120 എം.എൽ.ഡി പമ്പിംഗ്

ഇടയ്ക്കിടെയുള്ള വൈദ്യുതി തടസം വിതരണം ചെയ്യാവുന്ന കുടിവെള്ളത്തിന്റെ അളവിൽ കുറവുണ്ടാവുന്നു. വേനൽക്കാലത്ത് ഇത് വലിയ പ്രശ്നമാണ്. രണ്ട് മണിക്കൂർ വരെ ചില പദ്ധതികളിൽ പമ്പിംഗ് മുടങ്ങുന്ന സാഹചര്യമുണ്ട്

വാട്ടർ അതോറിട്ടി അധികൃതർ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.