
മൂവാറ്റുപുഴ: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതികളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), മീങ്കുന്നം പത്രയിൽ വീട്ടിൽ അരുൺ മണി (24), മീങ്കുന്നം ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരെയാണ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
27ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രതികൾക്ക് യുവതിയുടെ ഭർത്താവിനോടുള്ള മുൻവൈരാഗ്യം മൂലം മീങ്കുന്നത്തെ വീടിന് സമീപം വച്ച് ഇയാളെ ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എൻ.എസ്. റോയ്, എസ്. ശ്രീനാഥ്, വി.സി.സജി, ഷിബു മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ.ഒ. അജിംസ്, സന്ദീപ് പ്രഭാകർ, ബിജി മാത്യു എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |