പത്തനംതിട്ട : അയിരൂർ ശ്രീനാരായണ കൺവെൻഷൻ മൂന്ന് മുതൽ ആറ് വരെ അയിരൂർ പുത്തേഴം ശങ്കരോദയ മഹാദേവ ക്ഷേത്ര അങ്കണത്തിൽ നടക്കുമെന്ന് പ്രസിഡന്റ് സി.എൻ.ബാബുരാജൻ, വൈസ് പ്രസിഡന്റ് പി.എസ്. ദിവാകരൻ, സെകട്ടറി കെ.എസ്. രാജേഷ്, ഓർഗനൈസർ എസ്.ശ്രീകുമാർ എന്നവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് രാവിലെ 10ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.എൻ.ബാബു രാജൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥിയായിരിക്കും. സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് വനിതാ യുവജന സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10ന് കലാ സാഹിത്യ മത്സരങ്ങൾ അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ മുഖ്യ പ്രഭാഷണം നടത്തും. അഞ്ചിന് രാവിലെ 10ന് സാംസ്കാരിക സമ്മേളനം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തും. ആറിന് രാവിലെ 10ന് തിരുവാതിര , കൈകൊട്ടികളി, 11ന് സമാപന സമ്മേളനം എസ്.എൻ.ഡി. പി യോഗം ജനറൽ സെ ക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും . അസിസ്റ്റന്റ് സെക്രട്ടറി ടി. .പി സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |