
തിരുവനന്തപുരം: ഇന്ന് ഔപചാരികമായി മന്ത്രിസഭായോഗം ചേർന്ന് ഗവർണർക്ക് രാജിക്കത്ത് കൊടുക്കാനുള്ള തീരുമാനം മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്നലെ പ്രത്യേക ദൂതൻ വഴി സർക്കാരിന്റെ രാജിക്കത്ത് ലോക്ഭവനിൽ ഗവർണർക്ക് കൈമാറി. രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കണ്ണൂരിലെ വസതിയിലാണ് മുഖ്യമന്ത്രി ഉള്ളത്. കനത്ത പരാജയത്തിന് ശേഷം ഇന്നലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |