
തിരുവനന്തപുരം: യു.ഡി.എഫിന് ലഭിച്ച വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്വമെന്ന് കെ. മുരളീധരൻ. അതിനനുസരിച്ച് വേണം നേതാക്കൾ പെരുമാറാൻ. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രശ്നങ്ങളില്ലാതെ നടക്കണം. വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നു. 5000 മുതൽ 7000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് വിലയിരുത്തിയത്. അത് സംഭവിച്ചു. 2001ൽ ഇത് മറന്നതിനാൽ തിരിച്ചടിയുണ്ടായി. ടീം യു.ഡി.എഫായി കാര്യങ്ങൾ മുന്നോട്ട് പോകണം. മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണം. നരേന്ദ്രമോദി ഇത്തവണ ലക്ഷ്യംവച്ചത് ബംഗാളിനെയാണ്. ഇനി കേരളത്തിലേക്കു വരും. അത് തിരിച്ചറിഞ്ഞ് എല്ലാവരും പ്രവർത്തിക്കണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |