കൊടുവള്ളി:കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിൽ 1957 മുതൽ സേവനമനുഷ്ഠിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കൂട്ടായ്‌മയുടെ സൗഹൃദ സംഗമം ഒമ്പതിന് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ നടക്കുന്ന പരിപാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.കെ. എ. കാദർ ഉദ്ഘാടനം ചെയ്യും. ഡോ.സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7306633095,9497305995 ബന്ധപ്പെടാം. വാർത്ത സമ്മേളനത്തിൽ ഇ.സി. മുഹമ്മദ്, പി .ടി . അബ്ദുൾ നാസർ, എൻ .പി . മുഹമ്മദ് ഹനീഫ, എൻ .വിലാസിനി, എം. പി. മൂസ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |