SignIn
Kerala Kaumudi Online
Thursday, 07 May 2026 3.58 PM IST

കരുണാകര ഗുരു പകർന്നത് മാനവികതയുടെ മഹാസന്ദേശം: വി. മുരളീധരൻ

Increase Font Size Decrease Font Size Print Page
murali

തിരുവനന്തപുരം: മാനവികതയുടെ മഹാസന്ദേശം മുന്നോട്ടുവച്ച മഹാഗുരുവാണ് ശ്രീ കരുണാകരഗുരുവെന്ന് കഴക്കൂട്ടം നിയുക്ത എം.എൽ.എ വി.മുരളീധരൻ പറഞ്ഞു.

ശാന്തിഗിരി ആശ്രമം സംഘടിപ്പിച്ച നവഒലി ജ്യോതിർദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സനാതന ധർമ്മത്തിന്റെ കാലോചിതമായ മാറ്റം കരുണാകരഗുരു ത്യാഗപൂർണമായ തന്റെ ജീവിതത്തിലുടെ സാദ്ധ്യമാക്കി. സംഘർഷഭരിതമായ കാലത്ത് കരുണാകര ഗുരുവിന്റെ ദർശനത്തിന് പ്രസക്തി കൂടുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.

ആദിശങ്കരൻ മുതൽ ശ്രീനാരായണഗുരുവും ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും കരുണാകര ഗുരുവുമടക്കം കാലാകാലങ്ങളിൽ പകർന്ന വെളിച്ചമാണ് ഭാരതത്തെ മുന്നോട്ടു നയിക്കുന്നതെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സന്നിഹിതനായിരുന്നു.

TAGS: KARUNAKARA GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.