
ന്യൂഡൽഹി: അസാമിൽ ഹാട്രിക് വിജയത്തോടെ അധികാരത്തുടർച്ച ഉറപ്പാക്കിയ ബി.ജെ.പി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യയ്‌ക്ക് രാജി സമർപ്പിച്ചു. 10ന് ബി.ജെ.പി എം.എൽ.എമാർ യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന് ഹിമന്തയുടെ നേതൃത്വത്തിൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി 12ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം നിരീക്ഷകരായി കേന്ദ്ര മന്ത്രി ജെ.പി. നദ്ദയെയും ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയെയും നിയമിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |