
ചെന്നൈ: തമിഴ്‌നാട്ടിൽ സഖ്യകക്ഷികളെ ഉറപ്പിക്കാനും സർക്കാർ രൂപീകരിക്കാനും വിജയ്‌യുടെ ടി.വി.കെ ശ്രമിക്കുന്നതിനിടെ ചിരവൈരികളായ ഡി.എം.കെയും അണ്ണാ ഡി.എം.കെയും സഖ്യത്തിലാകുന്നതിനെക്കുറിച്ച് ചർച്ച നടത്തിയതായി അഭ്യൂഹം. ഇക്കാര്യം
അണ്ണാ ഡി.എം.കെ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇവർ ഒന്നിച്ചാലും സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷം ഉണ്ടാകില്ല.
ഡി.എം.കെയ്ക്ക് 59 സീറ്റുകളും അണ്ണാ ഡി.എം.കെയ്ക്ക് 47 സീറ്റുകളുമാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 118 സീറ്റുകളാണ്. അതേസമയം, മറ്റു ചില കക്ഷികളെക്കൂടി ചേർത്ത് സർക്കാർ രൂപീകരിക്കാനാണോ ലക്ഷ്യമിടുന്നതെന്നും അഭ്യൂഹമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |