
വാഷിംഗ്ടൺ: 24 മണിക്കൂർ വാർത്താ സംസ്കാരത്തിന് തുടക്കമിട്ട അമേരിക്കൻ മാദ്ധ്യമ ഭീമനും ശതകോടീശ്വരനുമായ ടെഡ് ടർണർ (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഇന്നലെ ഫ്ലോറിഡയിലെ വസതിയിലായിരുന്നു അന്ത്യം. 1980ൽ ലോകത്തെ ആദ്യ 24 മണിക്കൂർ വാർത്താ ചാനലായ സി.എൻ.എൻ (കേബിൾ ന്യൂസ് നെറ്റ്‌വർക്ക്) അദ്ദേഹം സ്ഥാപിച്ചു. ടി.എൻ.ടി ടെലിവിഷൻ നെറ്റ്‌വർക്ക്, കാർട്ടൂൺ നെറ്റ്‌വർക്ക്, ടർണർ ക്ലാസിക് മൂവീസ്, വേൾഡ് ചാമ്പ്യൻഷിപ്പ് റസ്ലിംഗ് (ഡബ്ല്യു.സി.ഡബ്ല്യു) എന്നിവ സ്ഥാപിച്ചതും അദ്ദേഹമാണ്. സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 1997ൽ യു.എന്നിന് 100 കോടി ഡോളർ സംഭാവന നൽകി. നടി ജെയ്ൻ ഫോണ്ട അടക്കം മൂന്ന് പേരെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു. അഞ്ച് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |