കൊൽക്കത്ത: ഇന്ത്യൻ വിമൻസ് ഫുട്ബോൾ ലീഗിൽ ഗർവാൾ യുണൈറ്റഡ് എഫ്.സിയെ ഗോകുലം കേരള എഫ് സി വനിതാ ടീം 6-2.ന് തകർത്തു. ക്യാപ്റ്റൻ എമുജേ ഗോകുലത്തെ ഇരട്ടഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചു. തീർത്ഥ, മുസ്കാൻ,സഹീന,പ്രിയങ്ക എന്നിവർ ഗോകലത്തിനായി ഓരോ ഗോൾ വീതം നേടി.പോയിന്റ് ടേബിളിൽ 10 കളികൾക്ക് ശേഷം 13 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാൻ ഇതോടെ ടീമിന് സാധിച്ചു. 9ന് ഗോകുലം കിക്ക് സ്റ്റാർട്ട് എഫ് സിയെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |