
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് അസാധാരണ വിലയിരുത്തൽ നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സഖാക്കൾക്ക് പാർട്ടി വേദിയിൽ തുറന്നടിക്കാം. എല്ലാവരെയും കേട്ട് കാരണം വിലയിരുത്തും.
പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അത്തരം തീരുമാനം എടുത്തിട്ടില്ലെന്നും എം എ ബേബി പറഞ്ഞു. കെ കെ ശൈലജ ടീച്ചർ അതൃപ്‌തി അറിയിച്ചോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന ചർച്ചയിൽ കാര്യമില്ല. മുമ്പ് വി എസ് ഉണ്ടായിരുന്നെങ്കിൽ, ഇ എം എസ് ഉണ്ടായിരുന്നെങ്കിൽ എന്നെല്ലാം ചർച്ച നടന്നിട്ടുണ്ട്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കരുത്തുണ്ടാകും എന്നതിൽ സംശയമില്ല. പാർട്ടികൾക്ക് അവരുടെ അഭിപ്രായം തുറന്നുപറയാമെന്നും എം എ ബേബി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |