
ഇരുമ്പനം: മകളിയം റെസിഡന്റ്സ് അസോസിയേഷന്റെ 20-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.പ്രസാദ് അദ്ധ്യക്ഷനായി. അസോസിയേഷൻ ഭാരവാഹികളായ കെ.എം. ശ്രീനിവാസൻ, പി.പി. രാജീവ്, ശ്രീജ സുരേന്ദ്രൻ, എൻ. ബാലഗോപാലൻ, കൗൺസിലർമാരായ കെ.പി. പൗലോസ്, വി.ജി. രാജലക്ഷ്മി, ട്രൂറ തിരുവാങ്കുളം മേഖലാ പ്രസിഡന്റ് പി.എം.വിജയൻ, സെക്രട്ടറി എം.എസ്. നായർ, ട്രൂറ വനിതാവേദി പ്രസിഡന്റ് പി.എസ്.ഇന്ദിര, തിരുവാങ്കുളം മേഖലാ പ്രസിഡന്റ് ബബിത സതീഷ്, ലീലാവതി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. പ്രസാദ് (പ്രസിഡന്റ്),പി. ലീലാവതി (വൈസ് പ്രസിഡന്റ്), പി.പി.രാജീവ് (സെക്രട്ടറി), കെ.എം. ശ്രീനിവാസൻ (ജോയിന്റ് സെക്രട്ടറി), എൻ.ബാലഗോപാലൻ (ട്രഷറർ), വനിതാവേദി ഭാരവാഹികളായി ചന്ദ്രിക പ്രസാദ് (പ്രസിഡന്റ്), ലീജ (വൈസ് പ്രസിഡന്റ്), ശ്രീജ സുരേന്ദ്രൻ (സെക്രട്ടറി), കൃഷ്ണകുമാർ (ജോയിന്റ് സെക്രട്ടറി), രമ മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |