പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ശാഖയുടെ ഗുരുകൃപ പ്രാർത്ഥന കുടുംബയോഗ വാർഷികം ഇന്ന് ബി.ഒ.സി റോഡിലെ കീർത്തി ഭവനിൽ നടക്കും. രാവിലെ 10ന് എ. കൃഷ്ണന്റെ വസതിയിൽ ചേരുന്ന യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷനാകും.
ആലുവ ഗുരുദീപം പഠനകേന്ദ്രം ഡയറക്ടർ ടി.യു. ലാലൻ മുഖ്യപ്രഭാഷണവും ഡോ. ടി.ടി. കൃഷ്ണകുമാർ ബോധവത്കരണ ക്ലാസും നയിക്കും. ഭാരതിയാർ സർവകലാശാലയിൽനിന്ന് മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ ഡോ. കിരൺ വിജയിനെ ചടങ്ങിൽ ആദരിക്കും.
ശാഖ സെക്രട്ടറി സി.കെ. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം എം.എസ്. സുനിൽ, മുൻ സെക്രട്ടറി എം.എസ്. സുരേഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ. ആനന്ദ് ഓമനക്കുട്ടൻ, വനിതാസംഘം ശാഖ പ്രസിഡന്റ് കമലമ്മ ടീച്ചർ, മേഖല കുടുംബയോഗ രക്ഷാധികാരി എം.വി. ചിദംബരൻ, കൺവീനർ സി. തമ്പാൻ, ഗുരുകൃപ കുടുംബയോഗ രക്ഷാധികാരി അനിത ദിനേശ്, കൺവീനർ വത്സല രവികുമാർ, ജോയിന്റ് കൺവീനർ എ. കൃഷ്ണൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |