കാഞ്ഞങ്ങാട്: വേലാശ്വരം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഉദ്ഘാടനം 10ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വേലാശ്വരം ജി.യു.പി സ്‌കൂളിൽ വൈകുന്നേരം 6.30ന് ഫോക്‌ലോർ അക്കാഡമി വൈസ് പ്രസിഡന്റ് കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്യും. നാടക നടി അമ്മിണി ചന്ദ്രാലയം ലോഗോ പ്രകാശനം ചെയ്യും. കെ.വി സുകുമാരൻ അദ്ധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ്, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത, ഹെഡ്‌മാസ്റ്റർ വിഷ്ണു നമ്പൂതിരി, സുരേഷ് മോഹൻ പ്രസംഗിക്കും. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ കെ.വി സുകുമാരൻ, ഇ. പ്രകാശൻ, ഇ.കെ ഗോപാലൻ, അഡ്വ. ഗിരീഷ് കുമാർ, പി. വിനോദ്, വി. ബാബു, കെ.വി കുമാരൻ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |