
കൊല്ലം: കുട്ടികളുടെ സുരക്ഷ, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സർട്ടിഫിക്കറ്റ്, ഡിപ്ലോമ പഠനപരിപാടികൾ ആരംഭിക്കാനായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും തമ്മിൽ പ്രാഥമിക ധാരണയായി. പദ്ധതിയുടെ ഔദ്യോഗിക ധാരണാപത്രം ഇരു സ്ഥാപനങ്ങളും ഉടൻ ഒപ്പുവയ്ക്കും. സമൂഹത്തിൽ ബാലാവകാശ നിയമങ്ങൾ, നയങ്ങൾ, സംരക്ഷണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയവും സാമൂഹിക ഉത്തരവാദിത്വബോധമുള്ളതുമായ അറിവ് പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. പ്രഥമഘട്ടത്തിൽ ആറുമാസ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സും ആരംഭിക്കും.യൂണിവേഴ്സിറ്റി വൈസ്‌ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതി രാജിന്റെയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാറിന്റെയും നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ആദ്യ ബാച്ച് ജൂലായിൽ ആരംഭിക്കും. യോഗത്തിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.വി.പി.പ്രശാന്ത്,ഡോ.സി.ഉദയകല,രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു,ഫിനാൻസ് ഓഫീസർ എം.എസ്.ശരണ്യ,അക്കാഡമിക് ഡയറക്ടർ ഡോ.ആർ.ഐ.ബിജു,കമ്മിഷൻ അംഗങ്ങളായ സിസിലി ജോസഫ്,അഡ്വ.കെ.കെ.ഷാജു,അഡ്വ.ഷാജേഷ് ഭാസ്കർ,അഡ്വ.ടി.സി.ജലജമോൾ,ഡോ.എഫ്. വിൽസൺ, ബി.മോഹൻകുമാർ, കമ്മിഷൻ സെക്രട്ടറി എച്ച്.നജീബ്, രജിസ്ട്രാർ ടി.പി.കോമളവല്ലി എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |