SignIn
Kerala Kaumudi Online
Friday, 15 May 2026 11.17 PM IST

സതീശൻ രാഷ്ട്രീയ അവബോധമുള്ള ജനനായകൻ:സ്വാമി സച്ചിദാനന്ദ

swami-sachidananda

ശിവഗിരി: കേരളത്തിന്റെയും ഭാരതത്തിന്റെയും രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് സുവ്യക്തമായ അവബോധമുളള ആളാണ് വി.ഡി.സതീശനെന്നും അതിനാൽ ജാതിമതരാഷ്ട്രീയശക്തികൾക്ക് വിധേയനാകാതെ കേരളത്തെ നയിക്കുമെന്നും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സാമുദായിക നേതാക്കന്മാരുടെ ജല്പനങ്ങൾക്ക് മുഖം കൊടുക്കാതെയും പ്രതികരിക്കാതെയും തികഞ്ഞ ഉൾക്കാഴ്ചയോടെ അദ്ദേഹം നിലകൊണ്ടതിനാലാണ് പ്രവചിച്ചതുപോലെ വിജയം നേടാൻ അദ്ദേഹത്തിന് സാധിച്ചത്. സാമൂഹികവും സാമ്പത്തികവും മതപരവുമായി സംഭവിച്ചിട്ടുളള അധപതനത്തിൽ നിന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാൻ ഗുരുദേവൻ അനുഗ്രഹിക്കുമാറാകട്ടെയെന്ന് പ്രാർത്ഥിച്ച് ശിവഗിരിമഠം മംഗളാശംസകൾ നേരുന്നതായും പത്രക്കുറിപ്പിലൂ‌ടെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA