
കേളകം: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ്, കേളകം പഞ്ചായത്ത്, നാട്ടുകാർ എന്നിവർ ചേർന്ന് ചീങ്കണ്ണിപ്പുഴയിലെ തുരുത്തുകളിൽ കാട് വെട്ടിത്തെളിച്ചു തുടങ്ങി. പൂക്കുണ്ട് ഉന്നതിക്ക് സമീപമുള്ള പാലത്തിങ്കൽ പടിയിലാണ് വിസ്ത ക്ലിയറൻസ് ആരംഭിച്ചത്. കാട്ടാനകൾ പതുങ്ങി നിൽക്കാൻ സാധ്യതയുള്ള ആറ്റുവഞ്ചിക്കൂട്ടങ്ങൾ, മരക്കൂട്ടങ്ങൾ, അടിക്കാടുകൾ എന്നിവയാണ് പ്രധാനമായും വെട്ടിത്തെളിച്ചത്. പലതവണ ഈ കാടുകളിൽ കാട്ടാനയും മറ്റ് വന്യമൃഗങ്ങളും പതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. പുഴയിൽ കുളിക്കാൻ എത്തുന്നവർക്കും സമീപ പ്രദേശങ്ങളിലെ നാട്ടുകാർക്കും ഇത് വലിയ ഭീഷണിയായി മാറിയിരുന്നു. ഇതിനെ തുടർന്നാണ് കാട് വെട്ടിത്തെളിക്കാൻ തീരുമാനിച്ചത്. മഴക്കാലത്ത് പുഴയുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനും വെള്ളം ഗതിമാറി ആനമതിലിന്റെ ഭാഗത്തേക്ക് ഒഴുകുന്ന സാഹചര്യം ഒഴിവാക്കാനും
ഇതുവഴി സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |