SignIn
Kerala Kaumudi Online
Sunday, 17 May 2026 5.06 AM IST

ഒരു ദിവസം ലോകത്തോട് വിട പറയും വികാരാധീനനായി രവി മോഹൻ

d

ആരതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാകില്ല. തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ല. താൻ സ്വയം ഉപദ്രവിക്കാൻ തുടങ്ങി. ഒരു ദിവസം ഈ ലോകത്തോട് വിട പറയും. അതിനുമുമ്പ് അവരുടെ സമാധാനം ഇല്ലാതാക്കും. നി​ര​വ​ധി​ ​അ​പ​മാ​ന​ങ്ങ​ൾ​ ​നേ​രി​ട്ടു.​ ​ഇ​നി,​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യു​മോ​ ​എ​ന്ന​റി​യി​ല്ല.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​വേ​ദ​ന​യി​ൽ​ ​ജീ​വി​ക്കു​ക​യാ​ണ്- വികാരാധീനനായി നടൻ രവി മോഹൻ. ഗായിക കെനീഷയുമായുള്ള ബന്ധത്തെത്തുടർന്നുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രതികരണം. രവി മോഹനും താനും സൗഹൃദം അവസാനിപ്പിക്കുന്നതായുള്ള കുറിപ്പ് കെനീഷ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചതിനുപിന്നാലെയാണ് പ്രതികരണം. കെനീഷയെയും അവർ സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടുവെന്നും അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെയെന്നും രവി മോഹൻ പറഞ്ഞു. അതിനിടെ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​ ​സിം​ഹ​ത്തെ​ ​ഉ​ണ​ർ​ത്താ​ൻ​ ​ശ്ര​മി​ക്ക​രു​തെ​ന്നും​ ​സ​ത്യം​ ​എ​പ്പോ​ഴും​ ​വി​ജ​യി​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്യു​മെ​ന്നും​ ​ആ​രതി ​സ​മൂ​ഹ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360