SignIn
Kerala Kaumudi Online
Sunday, 17 May 2026 5.07 AM IST

ഇടത് ആശയം പിന്തുടരുന്നത് കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി

d

തൊഴിലാളികൾ ഭീകരരല്ല

ന്യൂഡൽഹി: ഇടത് ആശയം പിന്തുടരുന്നത് കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശ് നോയിഡയിലെ തൊഴിൽ സമരത്തിൽ അറസ്റ്റിലായവരെ പൊലീസ് അന്യായമായി കസ്റ്റഡിയിലാക്കിയിരിക്കുകയാണെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തൊഴിലാളികൾ ഭീകരരല്ല,അടിസ്ഥാന ശമ്പളം മാത്രമാണ് അവർ ചോദിക്കുന്നതെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കസ്റ്റഡിയിലായ ആദിത്യ ആനന്ദ്, രൂപേഷ് റോയ് എന്നീ തൊഴിലാളികളെ നാളെ ഉച്ചയ്‌ക്ക് രണ്ടിന് നേരിട്ട് ഹാജരാക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകി. ഇടതു സംഘടനകളുടെ അടക്കം ആഭിമുഖ്യത്തിൽ നോയിഡയിൽ തൊഴിലാളികളുടെ സമരം തുടരുന്നതിനിടെയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360