SignIn
Kerala Kaumudi Online
Sunday, 17 May 2026 5.07 AM IST

എൻ.ടി.എയ്‌ക്ക് വീണ്ടും കുരുക്ക് - നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപികയും അറസ്റ്റിൽ

neet

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ തയ്യാറാക്കാൻ എൻ.ടി.എ നിയോഗിച്ചിരുന്ന വിദഗ്ദ്ധസമിതിയിലെ ഒരാളെ കൂടി ചോദ്യപേപ്പർ ചോ‌ർച്ചക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ബോട്ടണി,സുവോളജി ചോദ്യപേപ്പർ തയ്യാറാക്കിയ ബയോളജി അദ്ധ്യാപിക മനീഷ ഗുരുനാഥ് മന്ഥാരെയാണ് പിടിയിലായത്. പൂനെ സ്വദേശിയാണ്.

ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തെ ചോദ്യംചെയ്യലിൽ അദ്ധ്യാപിക കുറ്റം സമ്മതിച്ചു. സമിതിയിലെ രസതന്ത്രം അദ്ധ്യാപകൻ പി.വി. കുൽക്കർണിയെ കഴിഞ്ഞ ദിവസം അറസ്റ്ര് ചെയ്‌തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം 9 ആയി. അതേസമയം പി.​വി.​കു​ൽ​ക്ക​ർ​ണി​യെ​യും​ ​റാക്കറ്റിലെ കണ്ണിയും ബ്യൂട്ടീഷ്യനുമായ പു​നെ​യി​ലെ മ​നീ​ഷ​ ​വാ​ഗ്മാ​റെ​യെ​യും​ 10​ ​ദി​വ​സ​ത്തെ​ ​സി.​ബി.​ഐ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.​ ​ഡ​ൽ​ഹി​ ​റൗ​സ് ​അ​വ​ന്യു​ ​കോ​ട​തി​യു​ടേ​താ​ണ് ​ന​ട​പ​ടി.​ ​ഇരു​വ​രെ​യും​ ​ഇ​ന്ന​ലെ​ ​ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ 14​ ​ദി​വ​സ​ത്തെ​ ​ക​സ്റ്റ​ഡി​യാ​ണ് ​സി.​ബി.​ഐ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.

മേയ് 3നായിരുന്നു പരീക്ഷയെങ്കിലും ഏപ്രിലിൽ തന്നെ ചോദ്യപേപ്പ‌ർ ചോർന്നിരുന്നു. മനീഷ വാഗ്‌മാറെ വഴി സമിതിയിലെ അദ്ധ്യാപിക വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. അദ്ധ്യാപികയുടെ വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസ് നടത്തി. പരീക്ഷയ്‌ക്ക് വരുമെന്ന് ഉറപ്പുള്ള ചോദ്യങ്ങൾ പറഞ്ഞുകൊടുത്തു. അവ തന്നെയാണ് പരീക്ഷയ്‌ക്ക് വന്നതും. ഇന്നലെ വിവിധ സംസ്ഥാനങ്ങളിലായി ആറിടത്ത് സി.ബി.ഐ റെയ്ഡ് നടത്തി. നിർണായക രേഖകൾ, ലാപ്ടോപ്പ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ,മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. അതേസമയം,​എൻ.ടി.എ പിരിച്ചുവിടണമെന്ന് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.

ബി.ജെ.പി നേതാവിന്റെ

മകനെ തെരയുന്നു

ഉദയ്പൂരിലെ ബി.ജെ.പി പ്രാദേശിക നേതാവായ ദിനേശ് ബിവാൽ,​സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്റെ മൂത്ത മകൻ വികാസ് എന്നിവരെ നേരത്തേ അറസ്റ്ര് ചെയ്‌തിരുന്നു. ദിനേശിന്റെ മകൻ റിഷിയെ സി.ബി.ഐ തെരയുകയാണ്. മകനു വേണ്ടി 10 ലക്ഷം രൂപ കൊടുത്താണ് ദിനേശ് ചോദ്യപേപ്പർ സംഘടിപ്പിച്ചത്.

പുന:പരീക്ഷ അഡ്‌മിറ്റ്

കാർഡ് ജൂൺ 14ന്

ജൂൺ 21നാണ് പുന:പരീക്ഷ. വിദ്യാർത്ഥികൾക്ക് നിലവിലെ മേൽവിലാസവും പരീക്ഷാ സെന്ററും മാറ്രണമെങ്കിൽ മേയ് 21 വരെ https://neet.nta.nic.inൽ അപ്ഡേറ്റ് ചെയ്യാം. പരീക്ഷാ സെന്റർ,അഡ്‌മിറ്റ് കാർഡുകൾ തുടങ്ങിയവ ജൂൺ 14ന് എൻ.ടി.എ വെബ്സൈറ്റിൽ അറിയിക്കും.

നീ​റ്ര് ​യു.​ജി​ ​റ​ദ്ദാ​ക്ക​ൽ:
സി​ക​റി​ലും​ ​ആ​ത്മ​ഹ​ത്യ

ന്യൂ​ഡ​ൽ​ഹി​:​ ​നീ​റ്റ് ​യു.​ജി​ ​റ​ദ്ദാ​ക്കി​യ​തി​ലു​ള്ള​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദ​ത്തി​ൽ​ ​ഒ​രു​ ​വി​ദ്യാ​‌​ർ​ത്ഥി​ ​കൂ​ടി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്‌​തു.​ ​രാ​ജ​സ്ഥാ​നി​ലെ​ ​സി​ക​റി​ൽ​ 22​കാ​ര​നാ​യ​ ​പ്ര​ദീ​പ് ​മേ​ഘ്‌​വാ​ളാ​ണ് ​ജീ​വ​നൊ​ടു​ക്കി​യ​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ല​ഖിം​പൂ​ർ​ ​ഖേ​രി​യി​ലെ​ ​റി​തി​ക് ​മി​ശ്ര​യും​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്‌​തി​രു​ന്നു​ 22​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ച​തി​ക്ക​പ്പെ​ട്ടി​ട്ടും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ഒ​ര​ക്ഷ​രം​ ​മി​ണ്ടി​യി​ട്ടി​ല്ലെ​ന്ന് ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ്ര​തി​ക​രി​ച്ചു.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ധ​ർ​മേ​ന്ദ്ര​ ​പ്ര​ധാ​നെ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360