SignIn
Kerala Kaumudi Online
Monday, 18 May 2026 4.57 AM IST

ഭരണമികവ് തെളിയിക്കാൻ വീണ്ടും

d

രണ്ടാം തവണയാണ് ഷിബു ബേബിജോൺ മന്ത്രിയാകുന്നത്. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയെന്ന നിലയിൽ ഭരണമികവ് തെളിയിച്ചു. വയസ് 62. നിലവിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരി.

2001ൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബി) രൂപീകരിച്ച് ചവറയിൽ കന്നിയങ്കത്തിനിറങ്ങി വിജയിച്ചു. 2006ൽ പരാജയപ്പെട്ടു. 2011ൽ വീണ്ടും വിജയം. 2014ൽ ആർ.എസ്.പി (ബി) മാതൃസംഘടനയായ ആർ.എസ്.പിയിൽ ലയിച്ചു. ആർ.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ബേബി ജോണിന്റെയും അന്നമ്മയുടെയും മകനാണ്. അദ്ധ്യാപികയായ ആനി ജോണാണ് ഭാര്യ. സീ ഫുഡ് എക്സ്‌‌പോർട്ടിംഗ്, സിനിമ നിർമ്മാണം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന അച്ചു ബേബി ജോൺ, അമർ സെബാസ്റ്റ്യൻ ജോൺ എന്നിവർ മക്കൾ. ബിസിനസ് രംഗത്തുള്ള നികിത മരുമകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA