കോയമ്പത്തൂർ: പെരിയനായ്ക്കൻപാളയം സ്വദേശിനിയായ 23 കാരി കവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളർത്തുനായയെ ഒഴിവാക്കാൻ പറഞ്ഞതിനുള്ള മനോവിഷമത്തിലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് യുവതി എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷമായി കവിതയ്ക്ക് ഒരു നായയുണ്ട്. അതിനോട് വലിയ അടുപ്പവുമായിരുന്നു യുവതിക്ക്. ബുധനാഴ്ച രാത്രി ഇടിമിന്നലിൽ പേടിച്ച് നായ കുരച്ചുകൊണ്ടേയിരുന്നു. ഇതിനെക്കുറിച്ച് അയൽവാസികൾ യുവതിയുടെ അച്ഛൻ പെരുമാളിനോട് പരാതിപ്പെട്ടു. തുടർന്ന് അദ്ദേഹം മകളോട് നായയെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്തു.
ഇതിൽ മനംനൊന്താണ് കവിത തൂങ്ങിമരിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. നായയെ നന്നായി നോക്കണമെന്ന് മാതാപിതാക്കളോട് യുവതി കത്തിൽ അവശ്യപ്പെട്ടു. എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്നും തന്റെ പ്രവൃത്തിയിൽ മാപ്പപേക്ഷിക്കുന്നവെന്നും കത്തിൽ പറയുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |