ചെറുതോണി:പ്രളയം താണ്ഡവമാടുന്ന കാലഘട്ടത്തിലാണ് അവർ പി. എസ്. സി പരീക്ഷ എടുതിയത്, റാങ്ക് ലിസ്റ്റിൽ കയറിയിട്ടും ജാലിക്ക് കയറാനുള്ള തടസങ്ങളെ അവർക്ക് അതജീവിക്കാനാവുന്നില്ല.പോലീസ് കോൺസ്റ്റബിൾ കെ എ പി 5 കോട്ടയം ഇടുക്കി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് പി എസ് സി നിയമനം വൈകിക്കുന്നത് മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്.
657/2017 കാറ്റഗറി നമ്പരിൽ നടന്ന സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ നടന്നത് 2018 ജൂലായ് 22 നാണ്. ഹൈറേഞ്ചിൽ പ്രളയ ദുരിതങ്ങൾ പെയ്തിറങ്ങിയതിനെ അതിജീവിച്ചാണ് ഉദ്യോഗാർത്ഥികൾ അന്ന് പരീക്ഷ എഴുതിയത്. എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 1400 ഉദ്യോഗാർത്ഥികളുടെ നിയമനം ഇനിയും നടത്താൻ പി എസ് സി തയ്യാറായിട്ടില്ല. അഞ്ഞൂറോളം ഒഴിവുകൾ ജില്ലയിൽത്തന്നെ ഉള്ളപ്പോഴുണ്ട്. എന്നാൽ നാമമാത്രമായ ഒഴിവുകൾ മാത്രമാണ് പി എസ് സി ക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അഞ്ച് മാസം കടന്നിരിക്കുകയാണ്. പൊലീസിൽ ജോലി സ്വപ്നം കണ്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പലർക്കുംപ്രായത്തിന്റെ കടമ്പയിൽ ഇത് അവസാന അവസരമാണ്. ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജിൽ പി. എസ്. സി പരീക്ഷാ സെന്ററിലെ കോപ്പിയടി വിവാദമെത്തി. അവിടെ നടന്ന പ്ര്നവുമായി എല്ലായിടത്തെയും റാങ്ക്ലിസ്റ്റിനെകൂട്ടിക്കുഴയ്ക്കാനുള്ള ശ്രമവും ഏറെ കഷ്ടപ്പെട്ട് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഇപ്പോൾ സർക്കാരിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |