ന്യൂഡൽഹി:കർത്താപ്പൂർ ഇടനാഴിയുമായി ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോൺഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ധുവിനെക്കുറിച്ച് ഇമ്രാനും പാക് വിവര സാങ്കേതിക മന്ത്രി ഫിർദോസ് ആഷിക് അവാനും സംഭാഷമാണ് വൈറലാകുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും നവ്‌ജോത് സിങ് സിദ്ധുവും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. അത് സംബന്ധിച്ച് നടത്തിയ സംഭഷമാണ് പാക് പ്രധാനമന്ത്രി നടത്തിയത്.
ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് സിദ്ധുവിനെ കേന്ദ്രസർക്കാർ വിലക്കിയിരുന്നെങ്കിൽ അദ്ദേഹം ഇന്നൊരു ഹീറോ ആകുമായിരുന്നുവെന്നാണ് ഫിർദോസ് പറയുന്നത്. എവിടെയാണ് സിദ്ധു എന്ന് ഇമ്രാൻ ചോദിക്കുമ്പോൾ അദ്ദേഹം വന്നില്ലെങ്കിൽ അത് അവരെ (മോദി സർക്കാരിന്) ബാധിക്കുമെന്ന് ഫിർദോസ് പറയുന്നു. മൻമോഹൻ സിങ് വന്നോ എന്ന് പാക് പ്രധാനമന്ത്രി ചോദിച്ചതിന് ശേഷമാണ് അവർ അദ്ദേഹത്തെ തടഞ്ഞിരുന്നെങ്കിൽ, അദ്ദേഹം ( നവ്‌ജോത് സിങ് സിദ്ധു ) ഒരു ഹീറോയായേനെ എന്ന് ഫിർദോസ് പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
നേരത്തെ കർത്താപ്പൂർ ഇടനാഴിയുമായി ഉദ്ഘാടനത്തിന് എത്തിയ മൻമോഹൻ സിങിനെ പ്രശംസിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി രംഗത്തെത്തിയിരുന്നു. മൻമോഹന്റെ വിനയത്തെ കുറിച്ചാണ് പാക് വിദേശകാര്യമന്ത്രി മാദ്ധ്യമങ്ങളോട് പുകഴ്ത്തി സംസാരിച്ചത്.
I can totally understand when Imran Khan said “Hamara Siddhu” but how dare did he address a man of his father’s age and senior statesman as “Manmohan aa gaya” how dare he ? pic.twitter.com/xcCEVBmVLU
— Yo Yo Funny Singh (@moronhumor) November 10, 2019
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |