ശിവഗിരി: മുഖ്യമന്ത്റിയുടെ കേരളത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പ്രളയദുരിതം അനുഭവിക്കുന്നവർക്കുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ശ്രീലങ്കൻ ആർമി കബഡി ടീം ഇന്നലെ ശിവഗിരി മഠം സന്ദർശിച്ചു. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ശ്രീലങ്കൻ കബഡി ഫെഡറേഷൻ പ്രസിഡന്റ് അനുരാപതിരനെ, ടീമംഗങ്ങൾ, ടീം മാനേജർ, കോച്ച് എന്നിവരടങ്ങിയ സംഘത്തെ സ്വീകരിച്ചു. ഇന്ത്യൻ നാഷണൽ കബഡി കോച്ച് ജെ.ഉദയകുമാർ, കബഡി അസോസിയേഷൻ സെക്രട്ടറി വിജയകുമാർ, ചെയർമാൻ എൻ.കബീർ, സ്പോർട്സ് കൗൺസിൽ കോച്ച് രമേശ് തുടങ്ങിയവരും ശ്രീലങ്കൻ ടീമിനോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |