ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുഴുവൻ പേര് ആരും അധികമൊന്നും വിളിച്ചിട്ടില്ല. പേരിന്റെ വാലറ്റത്തുള്ള "നിയാസി" എന്ന പേര് പലപ്പോഴും ഇമ്രാൻ തന്നെ മറച്ചുവച്ചു. എന്നാൽ, ഈ അടുത്ത് ഇമ്രാന്റെ മുഴുവൻ പേര് ഒന്നുകൂടി ശ്രദ്ധിക്കപ്പെട്ടു. വിശ്വാസത്തിന്റെ ഇടനാഴിയായ കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടന വേളയിലായിരുന്നു ഇമ്രാൻഖാൻ നിയാസി എന്ന പേര് ഉദ്ധരിക്കപ്പെട്ടത്. ഈ പേര് ചരിത്രവും ഒപ്പം ഒരു പ്രധാനമന്ത്രി എന്ന നിലയിലെ ഇമ്രാൻ ഖാന്റെ പരാജയവും ഓർമ്മിപ്പിക്കുന്നതാണ്. കർതാർപൂർ ഇടനാഴിയുടെ ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്റെ ഭാഗം പാക് പ്രധാനമന്ത്രി ഇമ്രാനുമാണ് തുറന്നത്. ഇടനാഴി ഉദ്ഘാടന വേളയിൽ നരേന്ദ്രമോദിയാണ് ഇമ്രാനെ ഇമ്രാൻഖാൻ നിയാസി എന്ന് മുഴുവൻ പേരും വിളിച്ച് അഭിസംബോധന ചെയ്തത്.
"ഞാൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ നിയാസിയോട് നന്ദി പറയുന്നു. ഇന്ത്യൻ വികാരങ്ങളെ മാനിച്ചതിന് നന്ദി.". മോദി ഇമ്രാൻഖാൻ നിയാസി എന്നുതന്നെയാണ് ഇമ്രാനെ വിളിച്ചത്. ആ പേരിനുതന്നെ പ്രാധാന്യം നൽകിയായിരുന്നു മോദിയുടെ അഭിസംബോധന.
എന്തുകൊണ്ട് ഇമ്രാൻ ഖാൻ "നിയാസി" എന്ന മുഴുവൻ പേര് ഒളിപ്പിച്ചു വയ്ക്കുന്നു എന്നതിന് ഒരു സുപ്രധാന കാരണമുണ്ട്. 1971ലെ ഇന്ത്യ -പാക് യുദ്ധത്തിൽ പരാജയപ്പെട്ടതോടെയാണ് നിയാസി എന്ന കുടുംബ പേര് ഇമ്രാൻ മറച്ചുവച്ചത്. ഈ കാര്യം പലർക്കും ഇന്നറിയില്ല. ഈ യുദ്ധമാണ് ബംഗ്ലാദേശ് പിറക്കുന്നതിനായി വഴിയൊരുക്കിയത്. പാകിസ്ഥാന്റെ ദയനീയ പരാജയവും ബംഗ്ലാദേശിന്റെ രൂപീകരണവും അനുസ്മരിപ്പിക്കുന്ന നാമമാണ് പാകിസ്ഥാനികൾക്ക് നിയാസി.
പാകിസ്ഥാനികളെ ഇപ്പോഴും ഏറ്റവും വേദനിപ്പിക്കുന്നത് മുൻ ലഫ്റ്റനന്റ് ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസി (എ.എ.കെ) ഇന്ത്യക്കു മുന്നിൽ കീഴടങ്ങി എന്നുള്ളതായിരുന്നു. ഇന്ത്യൻ കരസേനാ നായകനായിരുന്ന ലെഫ്റ്റ്നന്റ് ജനറൽ ജഗ്ജീത് സിംഗ് അറോറക്ക് മുന്നിൽ ആയുധം വച്ചുകെണ്ടാണ് നിയാസി അന്ന് കീഴടങ്ങിയത്. 1971 ഡിസംബർ ആറിനായിരുന്നു ആ ചരിത്രസംഭവം. ആയുധങ്ങൾ വച്ച് കീഴടങ്ങുന്നതായി ഇതുസംബന്ധിച്ച രേഖകളിൽ നിയാസി ഒപ്പുവച്ചിരുന്നു. അങ്ങനെ കിഴക്കൻ പാകിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്ഥാന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. തുടർന്ന് 13 ദിവസം നീണ്ട ഈ പോര് ബംഗ്ലാദേശ് വിമോചനയുദ്ധം എന്നറിയപ്പെട്ടു.
പാകിസ്ഥാൻ ആർമിയിലെ മുൻ ലഫ്റ്റനന്റ് ജനറലായിരുന്നു അമീർ അബ്ദുള്ള ഖാൻ നിയാസി. ജനറൽ നിയാസി എന്നും ഇദ്ദേഹം അറിയപ്പെട്ടു. കിഴക്കൻ പാകിസ്ഥാനിലെ അതായത് ഇപ്പോഴത്തെ ബംഗ്ലാദേശിലെ ഇന്ത്യ-പാക് യുദ്ധത്തിലെ പടിഞ്ഞാറൻ വിഭാഗത്തിന്റെ കമാൻഡറായിരുന്നു നിയാസി. കിഴക്കൻ പാകിസ്ഥാന്റെ അതിർത്തിയിൽ നിന്ന് ഇന്ത്യയിൽ നിന്നുള്ള ആക്രണമത്തെ പ്രതിരോധിക്കാനുള്ള ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. 1971ൽ ഇന്ത്യൻ കരസേനാ നായകനായിരുന്ന ലെഫ്റ്റ്നന്റ് ജനറൽ ജഗ്ജീത് സിംഗ് അറോറക്ക് മുന്നിൽ ആയുധം വച്ചു കീഴടങ്ങിയതോടെയാണ് ഈ പേര് പരക്കെ ശ്രദ്ധിക്കപ്പെട്ടത്.
ഇന്ത്യൻ സെെനികർ അതിർത്തികടന്നെത്തുന്നത് നിയാസിക്ക് പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. എന്നാൽ, കിഴക്കൻ പാകിസ്ഥാനിൽ വിജയകരമായിതിതന്നെ സെെെന്യം നുഴഞ്ഞുകയറി. ഇതുതന്നെയാണ് നിയാസി ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയതിന് പ്രധാന കാരണം. പാക് സെെനിക രഹസ്യാന്വേഷണ ഉദ്യാഗസ്ഥനായ കെ.എം ആരിഫ് ഇന്ത്യൻ സെെന്യത്തിന്റെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നിയാസി അത് ചെവിക്കൊണ്ടിരുന്നില്ല. പിന്നീട് ഇതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കിഴക്കൻ പാകിസ്ഥാനിൽ "മുക്തിബാഹിനി" എന്ന പേരിൽ ഒരു വിമോചനസേന രൂപീകൃതമായതിലും മറ്റുള്ളവർ ശക്തമായി കുറ്റപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ സർക്കാരിനോട് ശത്രുത പുലർത്തിയതായും ആരോപണമുന്നയിച്ചു. ലഫ്റ്റനന്റ് ജനറൽ യാക്കോബ് അലിഖാൻ,അഡ്മിറൽ എസ്.എം അഹ്സാൻ പ്രതിസന്ധിക്കൾ രൂക്ഷമാക്കിയതിന് ശക്തമായി നിയാസിയെ വിമർശിച്ചു. കിഴക്കൻ പാകിസ്ഥാനിൽ നടന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം നിയാസിക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.
ഈയടുത്ത് ഐക്യരാഷ്‌ട്ര പൊതുസഭയിൽ ഇമ്രാൻ ഖാൻ നടത്തിയ വിദ്വേഷ പ്രസംഗത്തിന് നിശിതമായ മറുപടി നൽകിയ ഇന്ത്യൻ പ്രതിനിധി വിദിശ മൈത്ര, നിയാസി എന്ന വംശ സൂചന ചേർത്ത് ' ഇമ്രാൻ ഖാൻ നിയാസി' എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. കാശ്‌മീരിൽ ഇന്ത്യ വംശഹത്യ നടത്തുന്നു എന്ന ഇമ്രാന്റെ ആരോപണത്തിന് മറുപടിയായാണ് വിദിശ മൈത്ര 'നിയാസി' പ്രയോഗത്തിലൂടെ കടന്നാക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |