അദ്ധ്യാപകർക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്
ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐ.ഐ.ടി പ്രഖ്യാപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇക്കാര്യമറിയിച്ച് ഐ.ഐ.ടി ഡയറക്ടർ സന്ദേശമയച്ചു. ഇതിനെതിരെ ഇന്ന് ചെന്നൈയിൽ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടക്കും.
ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കാമ്പസിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു. ഫാത്തിമയുടെ സീനിയർ വിദ്യാർത്ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിൻ ജോസഫ്, തൃശൂർ സ്വദേശി അസർ മൊയ്ദീൻ എന്നിവരാണ് ആദ്യഘട്ടത്തിൽ സമരം ചെയ്യുന്നത്.
അതിനിടെ ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിക്കപ്പെട്ടിട്ടുള്ള സുദർശൻ പത്മനാഭൻ അടക്കം മൂന്ന് അദ്ധ്യാപകർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
ഫാത്തിമയുടെ മരണം..അദ്ധ്യാപകരെ ചോദ്യംചെയ്തു
ചെന്നൈ ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം സംബന്ധിച്ച് ചെന്നൈ ഐഐടി അദ്ധ്യാപകരെ അന്വേഷണസംഘം ചോദ്യംചെയ്തു. സുദർശൻ പദ്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയാണ് ചോദ്യംചെയ്തത്. ഐഐടി ഗസ്റ്റ് ഹൗസിൽ ഓരോരരുത്തരെയും ഒറ്റയ്ക്കിരുത്തിയായിരുന്നു ചോദ്യംചെയ്യൽ. അതേസമയം, ചെന്നൈ ഐഐടി ഡയറക്ടർ ഭാസ്കർ സുന്ദരമൂർത്തി ഡൽഹിയിലെത്തി കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |