ന്യൂഡൽഹി: പൗരത്വ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കരുതെന്ന കോൺഗ്രസ് ആവശ്യം തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ശിവസേന വ്യക്തമാക്കി. ഇതിനെ തുടർന്ന് പൊട്ടിത്തറിയുടെ വക്കിലാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം.
രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തിനെതിരയെും ശിവസേന രംഗത്ത് വന്നിരുന്നു. സവർക്കർ മഹാനാണെന്നും മഹാത്മാ ഗാന്ധിയയെയും നെഹ്റുവിനെപ്പോലെയും കാണേണ്ട വ്യക്തിയാണെന്നും ശിവസേന വ്യക്താക്കിയിരുന്നു. വിവിധ ന്യൂനപക്ഷ സംഘടനകൾ മഹാരാഷ്ട്രയിൽ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉടൻ ഇക്കാര്യം സാദ്ധ്യമാക്കാം എന്ന് കോൺഗ്രസും ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിന് തയ്യാറല്ലെന്നാണ് ശിവസേനയുടെ നിലപാട്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ തങ്ങൾ ഉൾപ്പെടുത്തിയ വാഗ്ദാനം ആയിരുന്നു പൗരത്വ നിയമ ഭേദഗതി എന്നാണ് ശിവസേനയുടെ വിശദീകരണം. ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ എൻ.സിപിയും നീക്കം ആരംഭിച്ചതായാണ് സൂചന.
അതേസമയം പൗരത്വ നിയമത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നാണ് ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.
അടുത്ത ദിവസം നിയമത്തിനെതിരെ മുംബയിൽ വിവിധ ന്യൂനപക്ഷ സംഘടനകൾ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധം അക്രമാസക്തമായാൽ ശക്തമായ നടപടി ഉണ്ടാകും എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |