ഉദ്ഘാടനം ജനുവരി 9ന് ബംഗളുരുവിൽ
തൃശൂർ: മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഇന്ത്യയിലുടനീളം ബിസിനസ് വ്യാപിപ്പിക്കുമെന്ന് ചെയർമാൻ പോൾസൺ ചിറയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി, കർണാടകയിലെ ആദ്യ ശാഖ ഒമ്പതിന് ബംഗളുരുവിൽ തേജസ്വി സൂര്യ എം.പി ഉദ്ഘാടനം ചെയ്യും.
ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മണി ട്രാൻസ്‌ഫർ, ഇൻഷ്വറൻസ്, വിവിധതരം വായ്പകൾ എന്നിവ എല്ലാ ശാഖകളിലൂടെയും ലഭ്യമാക്കും. നടപ്പു സാമ്പത്തിക വർഷം കമ്പനിയുടെ വായ്‌പ 750 കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷ. സ്വർണപ്പണയം, വാഹനവായ്പ, മൈക്രോ ഫിനാൻസ്, ബിസിനസ് ലോൺ എന്നിവയും മാക്‌സ് വാല്യു നൽകുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷത്തോടെ കമ്പനി അറ്റാദായം നേടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
2,000ഓളം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും കമ്പനി തൊഴിൽ നൽകുന്നുണ്ട്. രാജ്യത്തെ ഗ്രാമീണ മേഖല അടക്കമുള്ള ചെറുകിട/ഇടത്തരം വരുമാനക്കാരുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സ്ഥാപനമായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ചെയർമാൻ പറഞ്ഞു. ഡയറക്‌ടർമാരായ ക്രിസ്‌റ്റോ ജോർജ്, റോയി വെള്ളാനിക്കാരൻ, ഡോ. കെ.ആർ. പ്രതാപൻ, സി. രാധാകൃഷ്‌ണൻ, കെ.കെ. ഗിരീഷ്, ഡോ. വി.കെ. ഗോപിനാഥ്, സി.ഒ.ഒ ജോബി ജോർജ്, സി.ഇ.ഒ സി.ജി. നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |