ഭോപ്പാൽ: ലക്ഷ്മി ദേവിയുടെ ചിത്രം ഇന്ത്യയുടെ നോട്ടിൽ ഉൾപ്പെടുത്തിയാൽ രൂപയുടെ വില മാറിയേക്കുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. ഇന്തോനേഷ്യയിലെ കറൻസി നോട്ടുകളിൽ ഗണേശ ഭഗവാന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിൽ മറുപടി പറയേണ്ടത് താനല്ല പ്രധാമന്ത്രി നരേന്ദ്രമോദിയാണെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ കണ്ട്വയിൽ നടത്തിയ പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഞാനത് ഇഷ്ടപ്പെടുന്നു. ഗണേശ ഭഗവാൻ തടസങ്ങൾ നീക്കുന്നു. രാജ്യത്തെ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ രൂപയുടെ വില ചിലപ്പോൾ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ല- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. നേരത്തെയും സുബ്രഹ്മണ്യൻ സ്വാമി സാമ്പത്തിക സ്ഥിതിയുടെ കാരണങ്ങൾ നിരത്തി രംഗത്തെത്തിയിരുന്നു. സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസിക്കുന്നതെന്നെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |