ബംഗളൂരു: ഇന്ത്യയിലെ കാമ്പസുകളിൽ നിന്ന് മിടുക്കരായ 12,000 പേരെ തേടിയുള്ള വിപ്രോയുടെ കാമ്പസ് റിക്രൂട്ട്‌മെന്റ് അടുത്ത സാമ്പത്തിക വർഷം നടക്കും. നടപ്പു സാമ്പത്തിക വർഷവും വിപ്രോ ഇത്രത്തോളം പേരെ കാമ്പസുകളിൽ നിന്ന് കണ്ടെത്തിയിരുന്നു.
വിപ്രോയിൽ നിന്ന് കൂടൊഴിയുന്നവരുടെ എണ്ണം നടപ്പുവർഷം മൂന്നാംപാദത്തിൽ കുത്തനെ കുറഞ്ഞിരുന്നു. പുനർവൈദഗ്ദ്ധ്യ പരിശീലനം, ഉയർന്ന ശമ്പളം, ബോണസ്, ജോലി ക്രമീകരണം, പ്രമോഷനുകൾ എന്നിവയിലൂടെ ജീവനക്കാർക്ക് പിന്തുണ നൽകിയും ആത്മവിശ്വാസവും ഉയർത്തിയുമാണ് വിപ്രോ മുന്നോട്ടു പോകുന്നതെന്ന് ചീഫ് എച്ച്.ആർ ഓഫീസർ സൗരഭ് ഗോവിൽ പറഞ്ഞു. കഴിഞ്ഞ പാദത്തിൽ മാത്രം 5,865 പേരെയാണ് കമ്പനി പുതുതായി നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |