ന്യൂഡൽഹി∙ കാര്യമറിയാതെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തെ വിമർശിക്കുന്നതെന്ന് ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 10 വരി തികച്ചു പറയാൻ രാഹുൽ ഗാന്ധിയെ നദ്ദ വെല്ലുവിളിച്ചു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ കോൺഗ്രസിന്റെ സമുന്നത നേതാക്കളുടെ ആഗ്രഹമാണ് പൗരത്വ നിയമത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല. പൗരത്വ ഭേദഗതി നിയമത്തിൽ എന്താണു പ്രശ്നമെന്ന് രണ്ടു വാചകത്തിൽ പറഞ്ഞു തരാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ?. അതു പറ്റില്ലെങ്കിൽ പത്തുവരി അതേക്കുറിച്ചു പറയാനാവുമോ?
പൗരത്വ ഭേഗദതി നിയമത്തെ അനുകൂലിച്ച് ഒരു ബുദ്ധസംഘടന സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു നഡ്ഡ. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ രാജ്യത്തെ ദുർബലമാക്കുകയാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |