SignIn
Kerala Kaumudi Online
Saturday, 22 February 2020 7.16 PM IST

ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്‌ത്തും,​ തീരുമാനം വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി

dgp

തിരുവന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ വീണ്ടും സംസ്ഥാന സർക്കാർ രംഗത്ത്. എ.ഡി.ജി.പിയായി തരംതാഴ്‌ത്താനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.

ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായിരിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരിക്കൽ കൂടി സർക്കാർ വിശദീകരണം തേടും. സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനും,​ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിനും ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ജേക്കബ് തോമസിന് നേരെ മുമ്പും സർക്കാർ അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു.

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തിയത്. സർവീസ് കാലഘട്ടത്തിൽ ഗുരുതരമായ വീഴ്ച ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വ‌ർഷം മേയിൽ സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ പുതിയ നടപടി.

1985 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ ജേക്കബ് തോമസ് ഇപ്പോൾ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എം.ഡിയാണ്. ഇത്തരത്തിൽ സംസ്ഥാന സ‌ർക്കാരിൽ നിന്നും അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന ആദ്യത്തെ മുതിർന്ന ഐ.പി.എസ് ഓഫീസറാണ് ജേക്കബ് തോമസ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DGP, JACOB THOMAS, ADGP, DEPROMOTION, KERALA GOVERMENT, AKAMARIVU
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.