1. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ടോസ് നേടിയ കൊഹ്‌ലി ചേസിംഗ് തിരഞ്ഞെടുത്തു.
2. മൺറോയും ഗ്രാൻഡ് ഹോമും അടുത്തടുത്ത് പുറത്തായത് കിവീസിന്റെ വേഗം അല്പം ഒന്ന് കുറച്ചു.
3. രോഹിത് തുടക്കത്തിലേ മടങ്ങിയെങ്കിലും രാഹുലും കൊഹ്‌ലിയും ശക്തമായി നിലകൊണ്ടത് ടീമിന് ആത്മവിശ്വാസം നൽകി.
4. നാലാം നമ്പർ പൊസിഷനിൽ നിരന്തരം മികവ് കാട്ടുന്ന ശ്രേയസ് അയ്യർ മികച്ചൊരു ഫിനിഷറുമാണെന്ന് തെളിയിച്ചു.
19-ാം ഓവറിന്റെ അവസാന പന്തിൽ സൗത്തിയെ സിക്സിന് പറത്തിയാണ് ശ്രേയസ് വിജയം ആഘോഷിച്ചത്.
''ഈ തരത്തിലൊരു വിജയത്തിലൂടെ തുടക്കമിടാനാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. പരമ്പരയിൽ മുഴുവൻ ആത്മവിശ്വാസത്തോടെ കളിക്കാൻ ഈ വിജയം പ്രേരിപ്പിക്കും.''
- വിരാട് കൊഹ്‌ലി
''ഓക്‌ലാൻഡിൽ 203 റൺസ് പ്രതിരോധിക്കുക പ്രയാസമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഇന്ത്യ അവരുടെ യഥാർത്ഥ ശക്തി പുറത്തെടുക്കുകയും ചെയ്തു.''
കേൻ വില്യംസൺ
കീപ്പർ രാഹുൽ
ഋഷഭ് പന്തിനും സഞ്ജുസാംസണും അവസരം നൽകാതെ കെ.എൽ. രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോഗിക്കുകയായിരുന്നു ഇന്ത്യ ഇന്നലെയും. ആസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏക ദിനത്തിൽ ഋഷഭിന് പരിക്കേറ്റതിനാലാണ് രാഹുലിന് ഗ്ളൗസണിയേണ്ടിവന്നത്. കാര്യമായ പിഴവുകൾ രാഹുൽ വരുത്താത്തതിനാൽ ഈ പരീക്ഷണം തുടരാൻ വിരാട് തീരുമാനിക്കുകയായിരുന്നു. ഒരു സ്പെഷ്യലിസ്റ്റ് ബൗളറെയോ ബാറ്റ്സ്‌മാനെയോ ഉൾപ്പെടുത്താൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. കീപ്പറായും ബാറ്റ്സ്‌മാനായും ടീമിന് ഇരട്ട സേവനം മികച്ച രീതിയിൽ നൽകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു.
സ്കോർ ബോർഡ്
ടോസ് ഇന്ത്യ
ന്യൂസിലൻഡ് ബാറ്റിംഗ് : ഗപ്ടിൽ സി രോഹിത് ബി ദുബെ 30, മൺറോ സി ചഹൽ ബി ശാർദ്ദൂൽ 59, കേൻ വില്യംസൺ സി കൊഹ്‌ലി ബി ചഹൽ 51, ഗ്രാൻഡ്ഹോം സി ദുബെ ബി ജഡേജ 0, ബുംറ 1, സാന്റ്‌നർ നോട്ടൗട്ട് 2, എക്സ്ട്രാസ് 6, ആകെ 20 ഓവറിൽ 203/5.
വിക്കറ്റ് വീഴ്ച : 1-80, 2-116, 3-117, 4-178, 5-181.
ബൗളിംഗ് : ബുംറ 4-0-31-1, ശാർദ്ദൂൽ 3-0-44-1, ഷമി-4-0-53-0, ചഹൽ 4-0-32-1, ദുബെ 3-0-24-1, ജഡേജ 2-0-18-1.
ഇന്ത്യ ബാറ്റിംഗ് : രോഹിത് സി ടെയ്ലർ ബി സാന്റ്‌നർ 7, രാഹുൽ സി സൗത്തീ ബി സോധി 56, കൊഹ്‌ലി സി ഗപ്ടിൽ ബി തിക്ക്നർ 45, ശ്രയേസ് നോട്ടൗട്ട് 58, ദുബെ സി സൗത്തീ ബി സോധി 13, മനീഷ് പാണ്ഡെ നോട്ടൗട്ട് 14, എക്സ്ട്രാസ് 11, ആകെ 19 ഓവറിൽ 204/4.
വിക്കറ്റ് വീഴ്ച 1-16, 2-115, 3-121, 4-142.
ബൗളിംഗ് സൗത്തീ 4-0-48-0, സാന്റ്‌നർ 4-0-50-1, ബെന്നറ്റ് 4-0-36-0, തിക്ക്നർ 3-0-34-1, സോധി 4-0-36-2.
മാൻ ഒഫ് ദ മാച്ച് ശ്രേയസ് അയ്യർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |