
ന്യൂഡൽഹി: 60 ലക്ഷത്തിൽപ്പരം വിലയുള്ള ഏഴ് ബി.എം.ഡബ്ല്യു കാറുകൾ വാങ്ങാനുള്ള നീക്കത്തിൽനിന്ന് പിന്മാറി ലോക്‌പാൽ. രാജ്യത്തെ അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാലിന്റെ നിലപാട് വിവാദമായിരുന്നു. ഭരണപരമായ കാരണങ്ങൾ കൊണ്ട് കരാർ റദ്ദാക്കുന്നുവെന്ന് അറിയിച്ചു. അത്യാഡംബര ബി.എം.ഡബ്ല്യു 3 സിരീസ് ലോംഗ് വീൽബേസ് സെഡാൻ വാങ്ങാനാണ് കഴിഞ്ഞ ഒക്ടോബറിൽ കരാർ ക്ഷണിച്ചത്. ചെയർപേഴ്സൺ, ആറംഗങ്ങൾ എന്നിവർക്ക് ഉപയോഗിക്കാനായിരുന്നു. അഡിഷണൽ കാർ ഫിറ്റിംഗ്സടക്കം ചേർത്ത് 5 കോടിക്കടുത്ത് ചെലവ് വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ സമരത്തിന്റെ കൂടി ഫലമായിട്ടാണ് ലോക്പാൽ നിലവിൽ വരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |