കുന്ദമംഗലം: ഇന്ന് 21 മുതൽ 23 വരെ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ദേശീയ യുവജന കായിക വകുപ്പിന്റെ കീഴിൽ നടക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ദേശീയ സോണൽ സ്കോയ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ നിഹാൽ ഇഹ്സാനും പെൺകുട്ടികളുടെ ടീമിനെ റിയാ സത്യനും നയിക്കും. ആൺകുട്ടികളുടെ ടീം: നിഹാൽ ഇഹ്സാൻ (ക്യാപ്ടൻ, മർക്കസ് ഹയർ സെക്കൻഡറി സ്‌കൂൾ, കാരന്തൂർ), മുഹമ്മദ്, നോയൽ ജേക്കബ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷാദിൽ, അഹമ്മദ് യാസീൻ (റിസർവ്). പി.പി. ശരീഫ്(കോച്ച്), എ.കെ. മുഹമ്മദ് അഷ്റഫ് (മാനേജർ). പെൺകുട്ടികളുടെ ടീം: റിയാ സത്യൻ (ക്യാപ്ടൻ, ജപ്പാൻ കരാട്ടെ സ്‌കൂൾ കുന്ദമംഗലം), ഖദീജ തൂമ്പ, എം.കെ. ഗോപിക, ജസ്‌ന കെ, മുബീന പി, കീർത്തന എം.കെ (മാനേജർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |